ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാമത് ഇടവക ദിനം ആഘോഷിച്ചു

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാമത് ഇടവക ദിനം ആഘോഷിച്ചു. അതോടൊപ്പം ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യവും പതിനെട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്ന ടോക്ക് വിത്ത് തിരുമേനി എന്ന യൂത്ത് മീറ്റ് ശ്രദ്ധഏയമായി. യുവജന സഖ്യം പ്രസിഡന്റ് മാത്യു ചാക്കോ അധ്യക്ഷനായ ചടങ്ങിൽ കോട്ടയം കൊച്ചി ഭദ്രസനാധ്യക്ഷനും കോട്ടയം കൊച്ചി യുവജന സഖ്യം പ്രസിഡന്റുമായ ഡോ. എബ്രഹാം മാർ പൗലോസ് മുഖ്യാഥതി ആയിരുന്നു. യുവജന സഖ്യം വൈസ് പ്രസിഡന്റ ജസ്റ്റിൻ കെ. ഫിലിപ്പ് സ്വാഗതം പറഞ്ഞു.
യുവജന സഖ്യം സെക്രട്ടറി എബിൻ മാത്യു ഉമ്മൻ നന്ദി അറിയിച്ചു.യുവജന സഖ്യം ട്രഷറർ ഷിനോജ് ജോൺ തോമസ്, ജോയിൻ സെക്രട്ടറി മെറിന തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
sgdsg