സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവൽക്കരണ സെമിനാറും നടത്തി

ബഹ്റൈൻ ഇന്ത്യ ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റി അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവൽക്കരണ സെമിനാറും നടത്തി. അൽ ഹിലാൽ ആശുപത്രിയുടെ സൽമാബാദ് ബ്രാഞ്ചിൽ വെള്ളിയാഴ്ച നടന്ന മെഡിക്കൽ ക്യാമ്പിൽ നിരവധി രക്ത പരിശോധനകളും, ഡോക്ടർ പരിശോധനയും സൗജന്യമായിരുന്നു. കൂടാതെ അൽഹിലാൽ ആശുപത്രി നൽകിയ പ്രിവിലേജ് കാർഡുകളും ക്യാമ്പിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു. ബഹ്റൈൻ ഇന്ത്യ ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ സേവാ രക്ഷാധികാരി ലോഹിദാസ് അധ്യക്ഷനായ ചടങ്ങിൽ സേവാ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞു. മുഖ്യ അതിഥിയായ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ ആശംസകൾ നേർന്നു.
തുടർന്ന് സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ഡോക്ടർ ശ്രീലക്ഷ്മി സംസാരിച്ചു. മികച്ച രീതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിക്കാൻ സഹകരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്രീതം ഷെട്ടിക്ക് മൊമെന്റോ കൈമാറുകയും മെഡിക്കൽ ക്യാമ്പിൽ സഹകരിച്ച എല്ലാ ആളുകൾക്കും ബികാസ് സേവാ അംഗം ശിവദാസ് നന്ദി അറിയിക്കുകയും ചെയ്തു.
fgfg