പ്രഫഷനൽസ് ഫാമിലി മീറ്റ് −ഫോക്കസ് 4.0 ഒക്ടോബർ 27ന്

സാമ്പത്തിക ഭദ്രതക്കപ്പുറം ഇസ്‌ലാമിക നിയമസംഹിതയിൽ ഊന്നിയ സാമ്പത്തിക ജീവിതശൈലി ചിട്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിലെ വിവിധ മേഖലകളിലെ പ്രഫഷനലുകൾക്കും കുടുംബത്തിനുമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ‘പ്രഫഷനൽസ് ഫാമിലി മീറ്റ് − ഫോക്കസ് 4.0’ ഒക്ടോബർ 27ന്. ബഹ്‌റൈനിലെ പ്രമുഖ സാമ്പത്തിക പണ്ഡിതനും ശരീഅ ഡയറക്ടർ ബോർഡ് അംഗവും ലോകത്തെ നിരവധി ഇസ്‌ലാമിക് ബാങ്കുകളിലെ ശരീഅ ഉപദേഷ്ടാവ് കൂടിയായ ശൈഖ് ഇസാം മുഹമ്മദ് ഇസ്ഹാഖ് ‘സാമ്പത്തിക സിദ്ധാന്തം ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ’ എന്ന വിഷയത്തിൽ സംസാരിക്കും.
പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. മുഖ്യ രക്ഷാധികാരി: അബ്ദുൽ അസീസ് ടി.പി, ചെയർമാൻ: അബ്ദുൽ റസാഖ് വി.പി, വൈസ് ചെയർമാൻ: അബ്ദുൽ റഷീദ് മാഹി, കൺവീനർ: സാദിഖ് ബിൻ യഹ്‌യ, ജോ കൺവീനർ: സുഹാദ് ബിൻ സുബൈർ, ഓർഗനൈസിങ്: ബിനു ഇസ്മാഈൽ, പ്രോഗ്രാം: മുഹമ്മദ് നസീർ, പബ്ലിസിറ്റി: നിഷാദ്, വളന്റിയർ: ദിൽഷാദ് മുഹറഖ്, ട്രാൻസ്‌പോർട്ട്: മുഹമ്മദ് കോയ, റിഫ്രഷ്മെന്റ്: ലത്തീഫ് സി.എം, മീഡിയ: അബ്ദുൽ വഹാബ്, സഹീൻ. റിസപ്ഷൻ: അബ്ദുൽ ഗഫൂർ വെളിയംകോട്, ഫിനാൻസ്: ഹംസ കെ. ഹമദ്, ലൈറ്റ് & സൗണ്ട്: അബ്ദുൽ ഗഫൂർ പാടൂർ & സുഹൈൽ പി.വി, ഐ.ടി&ടെക്നിക്കൽ: നഫ്സിൻ, ട്രാഫിക്: സമീർ റിഫ, മുഹ്സിൻ, വെന്യൂ അറേഞ്ച്മെന്റ്സ്: അബ്ദുസ്സലാം.
araf