റഷ്യൻ സംഘത്തെ ഹമദ് രാജാവ് സ്വീകരിച്ച് ചർച്ച നടത്തി

റഷ്യൻ സംഘത്തെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ച് ചർച്ച നടത്തി. ബഹ്റൈനും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള ചർച്ചകളിൽ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.റഷ്യൻ പ്രസിഡൻഷ്യയിൽ ഡിപ്പാർട്മെന്‍റിനു കീഴിലുള്ള റഷ്യൻ കോൺഗ്രസ് റഷ്യൻ ഫണ്ട് വൈസ് ചെയർമാൻ ഗ്രിഗറി ഫിലിക്കേഗിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സ്വീകരണം നൽകിയത്. ബഹ്റൈനിലെ റഷ്യൻ അംബാസഡർ അലക്സി സ്കോസിറോവും സംഘത്തെ അനുഗമിച്ചിരുന്നു. കാംഷാത്കയിലെ ഫാൽക്കൺ ബ്രീഡിങ് സെന്‍റർ മേധാവി തോമാഷോഫി വ്ലാദിമിറും സംഘത്തിലുണ്ടായിരുന്നു. അപൂർവയിനം സൈബീരിയൻ ഫാൽക്കണിനെ സംഘം ഹമദ് രാജാവിന് സമ്മാനിച്ചു.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ അഭിവാദ്യങ്ങൾ സംഘം ഹമദ് രാജാവിനെ അറിയിച്ചു. പ്രത്യഭിവാദ്യം അറിയിക്കാൻ സംഘത്തോട് രാജാവ് നിർദേശിച്ചു. മികച്ച ഫാൽക്കണുകളുടെ കേന്ദ്രമാണ് റഷ്യയെന്ന് ഹമദ് രാജാവ് അനുസ്മരിക്കുകയും ചെയ്തു. ബഹ്റൈനും അതിന്‍റെ ഭരണാധികാരികൾക്കും ജനതക്കും കൂടുതൽ പുരോഗതിയും വളർച്ചയും നേടാൻ സാധ്യമാകട്ടെയെന്ന് സംഘം ആശംസിച്ചു.
tyty