ബികെഎസ്സും ഡി.സി ബുക്സും സംയുക്തമായി നടത്തുന്ന ബുക്ക് ഫെസ്റ്റ് നവംബർ ഒമ്പതു മുതൽ 18 വരെ


ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി നടത്തുന്ന ബുക്ക് ഫെസ്റ്റ് നവംബർ ഒമ്പതു മുതൽ 18 വരെ തീയതികളിൽ സമാജത്തിൽ നടക്കും. രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സിനിമ രംഗത്തെ പ്രമുഖർ ഇത്തവണയും സംവദിക്കാൻ എത്തുമെന്നും  ഇംഗ്ലീഷിലും മലയാളത്തിലുമായി  ലക്ഷത്തിലധികം പുസ്തകങ്ങൾ പുസ്തകമേളയിൽ ഉണ്ടാകുമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. 

പുസ്തകമേളയുടെ വിജയകരമായ നടത്തിപ്പിനായി ഒക്ടോബർ 21ന് വൈകീട്ട് എട്ടിന് ബി.കെ.എസ് ബാബുരാജ് ഹാളിൽ സംഘാടക സമിതി രൂപവത്കരണ യോഗം നടക്കും. പുസ്തകപ്രേമികളെയും സാഹിത്യാസ്വാദകരെയും ക്ഷണിക്കുന്നതായി ജനറൽ വർഗീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ബുക്ക് ഫെസ്റ്റിവൽ കൺവീനർ ബിനു വേലിയിൽ എന്നിവരെ ബന്ധപ്പെടാവുന്നതാണ്. 

article-image

sgds

You might also like

Most Viewed