സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം നാളെ
കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കേരള മുൻ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് എട്ടിന് മനാമ കെ.എം.സി.സി ഹാളിൽ നടക്കും. ഹസീം ചെമ്പ്ര മുഖ്യാതിഥിയായിരിക്കും. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ സമ്മേളന ഉദ്ഘാടനവും അവാർഡ് പ്രഖ്യാപനവും നടത്തും. സംസ്ഥാന കേരള ജംഇയ്യതുൽ ഉലമ നേതാവ് ഉസ്താദ് അഹ്മദ് ബാഖവി അരൂർ പ്രാർഥനക്ക് നേതൃത്വം നൽകും. സി.എച്ചിന്റെ പേരിൽ ജില്ല കമ്മിറ്റി പ്രഖ്യാപിച്ച ഒന്നാമത് അവാർഡ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സുബൈർ ഹുദവിക്കാണ് ലഭിച്ചത്. സാമൂഹിക−സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രഗൽഭനെയാണ് രണ്ടാമത് അവാർഡ് ജേതാവായി ജൂറി കണ്ടെത്തുക.
കഴിഞ്ഞ സി.എച്ച് സെന്റർ ദിനത്തിൽ മികച്ച പ്രവർത്തനം നടത്തിയ മണ്ഡല കമ്മിറ്റികളെയും ഖായിദെ മില്ലത്ത് സെന്ററിനുവേണ്ടിയുള്ള കലക്ഷൻ കാമ്പയിനിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടത്തിയ മണ്ഡലം കമ്മിറ്റികളെയും പരിപാടിയിൽ ആദരിക്കും. കെ.എം.സി.സി പ്രവർത്തകർക്കിടയിലുള്ള എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുന്നതിനുവേണ്ടി ജില്ല കമ്മിറ്റി പുറത്തിറക്കാൻ പോകുന്ന വെബ്സീൻ മരുപ്പച്ചയുടെ കവർപേജ് പ്രകാശനം പരിപാടിയിൽവെച്ച് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് റസാഖ് മൂഴിക്കൽ പ്രകാശനം ചെയ്യുമെന്ന് ബഹ്‌റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളിയും ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ ഒഞ്ചിയം പറഞ്ഞു.
sdfsf