ദിയാറിൽ രണ്ട് സ്വകാര്യ സ്കൂളുകൾ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ദിയാറിൽ അബ്ദുറഹ്മാൻ കാനൂ, ദിൽമോനിയ നാദിൻ എന്നീ സ്കൂളുകൾ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ ഉണർവുണ്ടാക്കുന്നതിൽ സ്വകാര്യ സ്കൂളുകൾ വലിയ പങ്കു വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉന്നത ഗുണനിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു രാജ്യത്തിന്‍റെ സാംസ്കാരിക പരിസരം അടയാളപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർപ്പിട, നഗരാസൂത്രണ കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ, യുവജന, കായികകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി എന്നിവരെ കൂടാതെ ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.