ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണവും ഉപരോധവും അവസാനിപ്പിക്കണമെന്ന് പാർലമെന്‍റ്
![ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണവും ഉപരോധവും അവസാനിപ്പിക്കണമെന്ന് പാർലമെന്‍റ് ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണവും ഉപരോധവും അവസാനിപ്പിക്കണമെന്ന് പാർലമെന്‍റ്](https://www.4pmnewsonline.com/admin/post/upload/A_62GVHKQFsX_2023-10-19_1697715694resized_pic.jpg)
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണവും ഉപരോധവും അവസാനിപ്പിക്കണമെന്ന് പാർലമെന്‍റ്. യുദ്ധങ്ങളിൽ പാലിക്കേണ്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് നിരായുധരായ ഗസ്സ നിവാസികൾക്ക് നേരെ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ആയിരങ്ങളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നതെന്നും 500ലധികം പേരുടെ മരണത്തിനിടയാക്കിയ അൽ അഹ്ലി ആശുപത്രിക്ക് നേരെ നടത്തിയ കിരാത ആക്രമണം ക്രൂര നരനായാട്ടാണെന്നും ഏറ്റവും വലിയ യുദ്ധക്കുറ്റമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പാർലമെന്‍റ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസ്സയിൽ പ്രയാസമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന് സുരക്ഷിത വഴിയൊരുക്കണമെന്നും പാർലമെന്‍റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
sdfds