ടൂറിസ്റ്റ് വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയുമെന്ന് തൊഴിൽ മന്ത്രി
ടൂറിസ്റ്റ് വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയുമെന്ന് എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാൻ. എൽ.എം.ആർ.എയുടെ പ്രവർത്തനം സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അനധികൃത പ്രവാസി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കർമപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തിയ 103,000 പ്രവാസി തൊഴിലാളികളിൽ 42,000 പേർ പുതിയ വൊക്കേഷണൽ എംേപ്ലായ്െംന്റ് സ്കീമിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി പറഞ്ഞു. 31,000 പേർ രാജ്യം വിടുകയോ സ്‌പോൺസറുടെ കീഴിൽ ജോലി നേടുകയോ ചെയ്തിട്ടുണ്ട്.
26,000 പേരുടെ നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിൽ ബഹ്‌റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി ആവശ്യപ്പെട്ടിരുന്നു. എൻട്രി ചട്ടങ്ങൾ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയത, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് എന്നിവയ്‌ക്കായുള്ള അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൾ റഹ്മാൻ ആൽ ഖലീഫ പറഞ്ഞു. റിട്ടേൺ ടിക്കറ്റോ താമസവിസയോ മതിയായ പണമോ ഇല്ലാതെ ബഹ്‌റൈനിലേക്ക് തിരിക്കുന്ന ആരെയും കയറ്റരുതെന്ന് എയർലൈനുകളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
drdh