ഏറ്റവും മികച്ച സ്വതന്ത്ര സ്കൂളെന്ന ഈ വർഷത്തെ മികവ് കരസ്ഥമാക്കി ബ്രിട്ടീഷ് സ്കൂൾ
ബ്രിട്ടീഷ് സ്കൂൾ ഏറ്റവും മികച്ച സ്വതന്ത്ര സ്കൂളെന്ന ഈ വർഷത്തെ മികവ് കരസ്ഥമാക്കി. ലണ്ടനിലെ സെൻട്രൽ ലോ സൊസൈറ്റി ഓൺ ചാൻസറി ലെയിനിൽ നടന്ന അവാർഡ് ദാനച്ചടങ്ങിലാണ് മികവ് അവാർഡ് കരസ്ഥമാക്കിയത്. ഇൻഡിപെൻഡന്‍റ് സ്കൂൾ പാരന്‍റ് മാഗസിൻ, ഡെയ്ലി ടെലഗ്രാഫ് തുടങ്ങിയ മാധ്യമങ്ങളുടെ കീഴിൽ നടന്ന ചടങ്ങിൽ ലോകത്തെ 200 സ്കൂളുകളാണ് മാറ്റുരച്ചത്.
ഇക്കഴിഞ്ഞ മൂന്നു മാസത്തിനിടെയാണ് ബ്രിട്ടീഷ് സ്കൂൾ ലിസ്റ്റിൽ കയറിയത്. ഇത്തരമൊരു നേട്ടം ലഭിച്ചത് രാജ്യത്തിന് അഭിമാനകരമാണ്. ബഹ്റൈനിലെ വിദ്യാഭ്യാസ മേഖലയിൽ മികവുപുലർത്തുന്ന സ്ഥാപനങ്ങളിലാണ് ബ്രിട്ടീഷ് സ്കൂളിന്‍റെ സ്ഥാനമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
sdsfg