തൊഴിൽ ലഭിക്കാതെ പ്രതിസന്ധിയിലായ രണ്ട് ഇന്ത്യക്കാരെ നാട്ടിലേക്കയച്ചു


സന്ദർശകവിസയിൽ ബഹ്റൈനിലെത്തുകയും തൊഴിൽ ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്ത രണ്ട് ഇന്ത്യക്കാരെ പ്രവാസി ലീഗൽ സെൽ ഇടപെട്ട് നാട്ടിലേക്കയച്ചു. ആന്ധ്ര സ്വദേശികളായ മുദ്ദം ഗംഗാറെഡ്ഡിയേയും പ്രവീൺ കുനയേയുമാണ് നാട്ടിലേക്ക് അയച്ചത്. അനധികൃതമായി ഇവിടെ കഴിഞ്ഞ കാലയളവിലെ പിഴയും ഇവർ അടക്കേണ്ടതുണ്ടായിരുന്നു. താമസവും ഭക്ഷണവും ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.

പ്രവാസി ലീഗൽ സെൽ ഇമിഗ്രേഷൻ അതോറിറ്റികൾ, ഇന്ത്യൻ എംബസി, തെലുങ്ക് കലാസമിതി എന്നിവയുടെ സഹകരണത്തോടെ, ഇമിഗ്രേഷൻ പ്രശ്‌നങ്ങൾ പരിഹരിച്ച് അവരുടെ സ്വദേശത്തേക്ക് അയക്കുകയായിരുന്നു. 

article-image

dchch

You might also like

Most Viewed