44 വർഷമായി പവിഴദ്വീപിൽ; ഡോ. പി.വി. ചെറിയാനെ ആദരിച്ചു
44 വർഷമായി പവിഴദ്വീപിൽ പ്രവാസജീവിതം നയിക്കുന്ന ഡോ. പി.വി. ചെറിയാനെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് ആദരിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോണിന്റെ നേതൃത്വത്തിൽ ഡോ. ചെറിയാന്റെ വസതിയിൽ കൂടിയ യോഗത്തിൽ ആതുരസേവന ജീവകാരുണ്യ പ്രവർത്തന മേഖലയിൽ അദ്ദേഹം സാധാരണക്കാർക്കു നൽകിയ വിലപ്പെട്ട സംഭാവനകൾ അനുസ്മരിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
മുൻ ഇന്ത്യൻ സ്കൂൾ അധ്യാപകരായ ഡോ. സുരേഷ് സുബ്രഹ്മണ്യം, വിജയകുമാർ, സാമൂഹിക പ്രവർത്തകരായ ബിജു ജോർജ്, ഹരീഷ് നായർ, സെയ്ദ് ഹനീഫ്, അനിൽകുമാർ യു.കെ, അൻവർ നിലമ്പൂർ, സുനിൽകുമാർ, രാജി സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
fxgdfg