ബ്രിട്ടീഷ് അംബാസഡറിനെ ആഭ്യന്തര മന്ത്രി സ്വീകരിച്ചു
ബഹ്റൈനിൽ പുതുതായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് അംബാസഡർ അലിസ്റ്റർ ലോഞ്ചിനെ ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചു. പുതിയ ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ബഹ്റൈനും ബ്രിട്ടനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതായി വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ആശയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ബ്രിട്ടനുമായി പൊലീസ്, നീതി നിർവഹണ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള മാർഗങ്ങളും പങ്കുവെച്ചു.
fgxfxg