‘ഹെൽപ് ഗസ്സ’ കാമ്പയിനിലേക്ക് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ 1,00,000 ദീനാർ സംഭാവന നൽകി


ഗസ്സ മുനമ്പിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കാനായി  റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) ആരംഭിച്ച ‘ഹെൽപ് ഗസ്സ’ കാമ്പയിനിലേക്ക് മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ 1,00,000 ദീനാർ സംഭാവന നൽകി. പാർലമെന്റ് 50,000 ദീനാർ സംഭാവന നൽകി. വിവിധ മന്ത്രാലയങ്ങൾ, ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ചാരിറ്റബ്ൾ, പ്രഫഷനൽ അസോസിയേഷനുകൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരോട് ദേശീയ മാനുഷിക കാമ്പയിനിലേക്ക് സംഭാവന ചെയ്യാനാണ് അഭ്യർഥന.  

പരമാവധി  സംഭാവനകൾ സമാഹരിക്കുമെന്ന്  ആർ.എച്ച്.എഫ് സെക്രട്ടറി ജനറലും ഗസ്സയിലെ ഫലസ്തീനികളുടെ പിന്തുണക്കായുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. മുസ്തഫ അസ്സയിദ് പറഞ്ഞു.  ബഹ്‌റൈൻ ടി.വി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ ഫണ്ടിനായുള്ള അപ്പീൽ നടത്തും. ഫലസ്തീനികൾക്കായി സംഭാവനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ദേശീയ വ്യക്തിത്വങ്ങൾ ടി.വിയിൽ പ്രത്യക്ഷപ്പെടും. ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക പ്രചാരണം നടക്കുന്നത്. 

article-image

xzdgxg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed