ഫലസ്തീൻ പ്രശ്നം; പരിഹാര സാധ്യതകൾ തേടി ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ഈജിപ്ത് വിദേശകാര്യ മന്ത്രിയും ടെലിഫോണിൽ സംസാരിച്ചു
![ഫലസ്തീൻ പ്രശ്നം; പരിഹാര സാധ്യതകൾ തേടി ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ഈജിപ്ത് വിദേശകാര്യ മന്ത്രിയും ടെലിഫോണിൽ സംസാരിച്ചു ഫലസ്തീൻ പ്രശ്നം; പരിഹാര സാധ്യതകൾ തേടി ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ഈജിപ്ത് വിദേശകാര്യ മന്ത്രിയും ടെലിഫോണിൽ സംസാരിച്ചു](https://www.4pmnewsonline.com/admin/post/upload/A_UGqP3lVYB5_2023-10-18_1697628895resized_pic.jpg)
ഫലസ്തീൻ പ്രശ്ന പരിഹാര സാധ്യതകൾ തേടി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയും ടെലിഫോണിൽ സംസാരിച്ചു. മേഖലയിൽ സുസ്ഥിര സമാധാനം സ്ഥാപിക്കുന്നതിനുള്ള വഴികളെക്കുറിച്ചും, ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളെത്തിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.
കൂടാതെ അന്താരാഷ്ട്ര പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു.
dfgdg