ആർ.എസ്.സി പ്രവാസി സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് തുറന്നു


പതിമൂന്നാമത് എഡിഷൻ ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് മനാമ കെ. സിറ്റി ബിൽഡിംഗിൽ ആരംഭിച്ച സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് അബ്ദു റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. ഈ മാസം 20, 27 തിയ്യതികളിലായി മനാമ പാക്കിസ്ഥാൻ ക്ലബ് ഓഡിറ്റോറിയത്തിൽ ആണ് മത്സരങ്ങൾ അരങ്ങേറുന്നത്. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്കാരിക വേദിയാണ്‌ സാഹിത്യോത്സവിന്റെ സംഘാടകർ. രിസാല സ്റ്റഡി സർക്കിളിന്റെ യൂണിറ്റ് സെക്ടർ സോൺ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവ് മത്സരങ്ങളിൽ വിജയിക്കുന്നവരാണ് നാഷണൽ മത്സരത്തിൽ മാറ്റുരയ്ക്കുക. 

പരിപാടിയുടെ വിജയത്തിനായി അബ്ദുൾ ഹകീം സഖാഫി കിനാലൂർ ചെയർമാനും ഫൈസൽ ചെറുവണ്ണൂർ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു. ഉദ്ഘാടന സംഗമത്തിൽ ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകനൂർ, ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, ഷുക്കൂർ കോട്ടക്കൽ, അഷ്ഫാഖ് മണിയൂർ, അബ്ദുള രണ്ടത്താണി, അഡ്വ: ഷബീറലി, കരീം ഏലംകുളം, ജാഫർ ശരീഫ്, മുഹമ്മദ് സഖാഫി ളളിയിൽ, പി.ടി. അബ്ദുറഹ്മാൻ, ഹംസ ഖാലിദ് സഖാഫി, അബ്ദു സലീം, ഹംസ പുളിക്കൽ, ഡോ: നൗഫൽ എന്നിവർ സംബന്ധിച്ചു.

article-image

xgffxg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed