സെന്റ് മേരീസ് കത്തീഡ്രലില്‍ ആദ്യഫലപ്പെരുന്നാൾ


ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 27ന് വിശുദ്ധ കുർബാനയെ തുടർന്ന് കത്തീഡ്രലിലും, നവംബർ 10ന് സൽമാബാദ് ഗോൾഡൺ ഈഗിൾ (ഗൾഫ് എയർ) ക്ളബിൽ വെച്ചും നടത്തപ്പെടുന്നു. നവംബർ 10ന് രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് ഇടവക കുടുംബസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ഗാനമേള, സിനിമാറ്റിക് ഡാൻസുകൾ, വടംവലി തുടങ്ങിയവ  ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിവിധങ്ങളായ ഭക്ഷ്യമേള സ്റ്റാളുകളും, കുട്ടികൾക്കായി  ഗെയിംസ് സ്റ്റാളുകളും ഉണ്ടായിരിക്കും.

വൈകിട്ട് അഞ്ച് മണി മുതൽ നടത്തപ്പെടുന്ന ആദ്യഫലപ്പെരുന്നാൾ സമാപന പൊതു സമ്മേളനത്തിൽ, മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും, മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റ ഡോ.ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തായ്‌ക്ക് ഇടവക സ്വീകരണം നൽകുന്നതാണ്. പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് 8 മുതൽ പ്രശസ്ത വയലിനിസ്റ്റ് കുമാരി അപർണ്ണ ബാബു, സാസൊഫോണിസ്റ്റ് രജീവ് ജോർജ് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും ഉണ്ടായിരിക്കുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

bvn

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed