ഐ.സി.എഫ് ബഹ്റൈൻ സംഘടിക്കുന്ന ഉംറ പഠന ക്ലാസിന് ഇന്ന് തുടക്കമാവും


ഐ.സി.എഫ് ബഹ്റൈൻ സംഘടിക്കുന്ന രണ്ട് ദിവസത്തെ ഉംറ പഠന ക്ലാസിന് ഇന്ന് തുടക്കമാവും. രാത്രി 8.30ന് സൽമാബാദ് സുന്നി സെന്ററിൽ നടക്കുന്ന ക്ലാസിന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബൂബക്കർ ലത്വീഫി കൊടുവള്ളി നേതൃത്വം നൽകും.

സാധാരണക്കാർക്ക് സമ്പൂർണമായ വിധത്തിൽ ഉംറ കർമം നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായി വിശദീകരിക്കപ്പെടുന്ന ക്ലാസിൽ ഐ.സി.എഫ് ഉംറ സർവിസ് വഴിയും അല്ലാതെയും ഉംറക്ക് പോകാനാഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നും സ്ത്രീകൾക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 3337 2338, 3389 2169 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

ൂപിപി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed