ബഹ്‌റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി സുനിൽ ഭഗവാൻ അവചതിന്റെ പുല്ലാങ്കുഴൽ കച്ചേരി


ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA)  സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി, പ്രശസ്ത ഇന്ത്യൻ ഫ്ളൂട്ടിസ്റ്റ് സുനിൽ ഭഗവാൻ അവചതിന്റെ ഇന്ത്യൻ ക്ലാസിക്കൽ പുല്ലാങ്കുഴൽ കച്ചേരി നടക്കും. ഭഗവാൻ അവചത് ഇന്ത്യയിലെ അറിയപ്പെടുന്ന പുല്ലാങ്കുഴൽ വാദകരിൽ ഒരാളാണ്. പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യൻ കൂടിയാണ് അദ്ദേഹം. 19ന് രാത്രി എട്ടിന് കൾച്ചറൽ ഹാളിൽ നടക്കുന്ന  32ആമത് ബഹ്‌റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ നടക്കുന്ന കച്ചേരിയിൽ, അദ്ദേഹത്തോടൊപ്പം സമീർ ശിവ്ഗർ, തുഷാർ ദീക്ഷിത്, അഭയ് ഇംഗലെ എന്നിവരുൾപ്പെടെ കലാകാരന്മാരും പങ്കെടുക്കും.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ & ആൻറിക്വിറ്റീസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ. ഇന്ത്യൻ സംഗീതജ്ഞരുടെ അവിസ്മരണീയ പ്രകടനം ആസ്വദിക്കാൻ ബഹ്‌റൈനിലെ എല്ലാ ശാസ്ത്രീയ സംഗീത പ്രേമികളെയും ക്ഷണിക്കുന്നതായി  ഇന്ത്യൻ എംബസി അറിയിച്ചു.

article-image

േ്ു്ിേ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed