വോയ്‌സ് ഓഫ് ആലപ്പി ഓണാഘോഷം സംഘടിപ്പിച്ചു


വോയ്‌സ് ഓഫ് ആലപ്പിയുടെ പൂവേ പൊലി 2023 ഓണാഘോഷം ഇന്ത്യൻ ക്ലബ്ബിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. വോയ്‌സ് ഓഫ് ആലപ്പിയുടെ “അരങ്” എന്ന കലാ കുട്ടായ്മയിൽ അശ്വിൻ ബാബുവിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളുടെ  വഞ്ചിപ്പാട്ടോടെ അതിഥികളെ സ്വീകരിച്ചു, ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക നേതാക്കളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. രക്ഷാധികാരിയായ Dr. പി വി ചെറിയാൻ ചടങ്ങിന് നേതൃത്വം നൽകി, പൂവേ പൊലി 2023യിൽ  മുഖ്യാതിഥിയായി ഹിസ് എക്സെലൻസി അബ്ദുൽ ഹക്കിം മൊഹമ്മദ് അൽ ഷിനോ ഭദ്ര ദീപം കൊളുത്തി ഉദ്്ഘാടനം നിർവഹിച്ചു. സൽമാനിയ മെഡിക്കൽ കോപ്ലെസ്‌സിലെ ചെയർമാനും സീനിയർ കൺസൾട്ടന്റുമായ Dr. ജിഹാബ് ബിൻ റജബ്  ചടങ്ങിൽ വിശിഷ്ടാഥിതിയായിരുന്നു.

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി ഏവരെയും സ്വാഗതം ചെയ്തു, തുടർന്ന് വോയ്‌സ് ഓഫ് ആലപ്പിയുടെ പ്രഥമ  “വുമൺ ഓഫ് എക്സലൻസി” അവാർഡ് മൈസ അനിസ് അബ്ബാസ് ദാദാഭായ് (CEO of Sparadise Spa and Saloon), ഹർഷ ശ്രീഹരി (Founder CEO Web Me SPC) എന്നിവർക്ക് സമ്മാനിച്ചു. നേട്ടം 2023 എന്ന പ്രോഗ്രാമിലൂടെ +2, SSLCക്ക്  മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് മൊമെന്റോ നൽകി.  നാട്ടിൽ നിന്നും വന്ന പാചക വിദഗ്ദ്ധൻ ജയൻ ശ്രീഭദ്ര, സതീഷ് ശ്രീഭദ്ര എന്നിവർ അണിയിച്ചൊരുക്കിയ വിഭവ സമൃദ്ധമായ ഓണാട്ടുകര ഓണസദ്യ എല്ലാവരുടെയും പ്രശംസക്ക് പാത്രമായി. തിരുവാതിര, സിനിമാറ്റിക് ഡാൻസ്, അംഗങ്ങളുടെ കരോക്കേ ഗാനം, IIPയുടെ സിനിമാറ്റിക് ഡാൻസ്,  മിന്നൽ ബീറ്റ്സിന്റെ മനോഹരമായ കരോക്കെ ഗാനമേള എന്നിവയും തുടർന്ന് നാടൻ പാട്ടുരംഗത്തെ പ്രശസ്തരായ ബഹ്‌റൈൻ ആരവം നാടൻപാട്ട് കൂട്ടത്തിന്റെ  മരം ബാൻഡ് ഫ്യുഷനും നാടൻപാട്ടും വേദിയിൽ അരങ്ങ് തകർത്തു.

article-image

്ു്ു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed