അക്വാകൾച്ചർ മേഖലയിൽ വിജയകരമായ സംരംഭം ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് സഹായകരമാണെന്ന് ഉപപ്രധാനമന്ത്രി


അക്വാകൾച്ചർ മേഖലയിൽ വിജയകരമായ സംരംഭം ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് സഹായകരമാണെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. സ്വകാര്യ മേഖലയുമായുള്ള സജീവ പങ്കാളിത്തത്തോടെ രാജാവ് ഹമദ് ബിൻ ഇസ്സ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകൾക്കനുസൃതമായി ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും  ഗൾഫ് ഫിഷ് ചെമ്മീൻ ഫാമിന്റെ ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന വേളയിൽ മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, വർക്ക്സ് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ−ഹവാജ്, സതേൺ ഗവർണറേറ്റ് ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ, ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാല, ഉദ്യോഗസ്ഥർ, വ്യവസായികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

article-image

cbcb

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed