ടൂറിസ്റ്റ് വിസയിൽ നിന്ന് തൊഴിൽവിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി


ടൂറിസ്റ്റ് വിസയിൽ ബഹ്‌റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽവിസയിലേക്ക് മാറുന്ന രീതി വിലക്കണണെന്ന് ബഹ്റൈൻ എംപിമാരുടെ സമിതി ആവശ്യപ്പെട്ടു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആകെ 39 ശിപാർശകളാണ് മംദൂഹ് അൽ സാലിഹ് ചെയർമാനായ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച പാർലമെന്റ് സെഷനിൽ ഇക്കാര്യം ചർച്ച ചെയ്യാനായി എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാനോട് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

2019 മുതൽ 2023 ജൂൺവരെ കാലയളവിൽ ടൂറിസ്റ്റ് വിസയിൽ വന്ന 85,246 പ്രവാസികൾക്ക് വിസ മാറ്റാൻ അനുമതി നൽകിയതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. 2021ൽ 9424ഉം , 2022ൽ 46,204ഉം, ഈ വർഷം ജൂൺവരെ 8598 ഉം ടൂറിസ്റ്റ് വിസകളാണ് തൊഴിൽ വിസയാക്കി മാറ്റിയത്. എൽഎംആർഎയുടെ ചില സേവനങ്ങൾ രജിസ്ട്രേഷൻ സെന്ററുകളിൽ നൽകുന്നത് റദ്ദാക്കുക, പ്രവാസികളെ വിദഗ്ധ തൊഴിലാളികളായി രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിചിട്ടുണ്ട്.

article-image

sadadsadsdsdasadsda

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed