സംഗമം ഇരിഞ്ഞാലക്കുട ഓണാഘോഷം സംഘടിപ്പിച്ചു


സംഗമം ഇരിഞ്ഞാലക്കുടയുടെ ഈ വർഷത്തെ ഓണാഘോഷം ആർപ്പോ 2023 അദ്ലയിയിലെ ബാംങ്ങ് സാങ്ങ് തായ് റെസ്റ്റാറന്റ് ഓഡിറോറിയത്തിൽ വെച്ച് നടന്നു. ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ആഘോഷത്തിൽ കലാഭവൻ ജോഷി മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രസിഡന്റ് ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് സ്വാഗതവും,വൈസ് പ്രസിഡണ്ട് ടി.വി പ്രകാശൻ നന്ദിയും രേഖപ്പെടുത്തി. എന്റർടൈൻമെന്റ് സെക്രട്ടറി സജീവ്, ചെയർമാൻ ദിലീപ് വെളിയത്ത്,പ്രോഗ്രാം കൺവീനർ പ്രദീപ്‌ വള്ളൂപറമ്പത്ത് എന്നിവർ ആശംസകൾ നേർന്നു. പൂജ ഡാൻസ്, ഓണപാട്ടുകൾ, ഓണക്കളി, തിരുവാതിര കളി, കൊറിയൻ ഡാൻസ്, കരോകെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും ഇതിന്റെ ഭാഗമായി നടന്നു.

article-image

സംഗമം ഇരിഞ്ഞാലക്കുടയുടെ ഈ വർഷത്തെ ഓണാഘോഷം ആർപ്പോ 2023 അദ്ലയിയിലെ ബാംങ്ങ് സാങ്ങ് തായ് റെസ്റ്റാറന്റ് ഓഡിറോറിയത്തിൽ വെച്ച് നടന്നു. 

article-image

gfghhfghfgh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed