നാട്ടിൽ പോകാനാകാതെ ദുരിത ജീവിതം നയിച്ച ശശിധരൻ നായർ നാട്ടിലേക്ക് മടങ്ങി


വിവിധ കാരണങ്ങളാൽ ഒമ്പത് വർഷത്തോളം നാട്ടിൽ പോകാനാകാതെ ദുരിത ജീവിതം നയിച്ച തിരുവനന്തപുരം പുല്ലാംപാറ സ്വദേശി ശശിധരൻ നായർ ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരുടെ സഹായം കാരണം നാട്ടിലേക്ക് മടങ്ങി. ഇദ്ദേഹത്തിന്റെ വിഷമം അറിഞ്ഞ ബി.ഡി.കെ കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ഐ.സി.ആർ.എഫ് ഹോസ്പിറ്റൽ കേസ് ചുമതലയുള്ള കെ.ടി. സലീമിനെ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ വിഷയം അവതരിപ്പിച്ചു. ഇതിന് ശേഷം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നടത്തിയ ഇടപെടലാണ് നാട്ടിലേക്ക് പോകാനുള്ള അവസരം ഉണ്ടാക്കിയത്.

ഹോപ് ബഹ്‌റൈൻ നൽകിയ ഗൾഫ് കിറ്റുമായി നാട്ടിലെത്തിയ ശശിധരൻ നായർ സഹായിച്ചവർക്കും എംബസി അധികൃതർക്കും ഐ.സി.ആർ.എഫിനും നന്ദി രേഖപ്പെടുത്തി.

article-image

hjgjhjhj

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed