കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ഈമാസം 19 മുതൽ


കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ഈമാസം 19 മുതൽ സെഗയ്യയിലെ കെ.സി.എ ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി കെ.പി. ജോസ് ടൂർണമെന്റ് ചെയർമാനായും രഞ്ജി മാത്യുവും സിബി കൈതാരത്തും വൈസ് ചെയർമാന്മാരായും സിജി ഫിലിപ്പ് ഇവന്റ് കോഓഡിനേറ്ററായും ടൂർണമെന്റ് കമ്മിറ്റി രൂപവത്കരിച്ചെന്ന് വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. വിവിധ ബഹ്റൈൻ വോളിബാൾ ക്ലബുകളും മറ്റ് ക്ലബ്, അസോസിയേഷൻ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.

ട്രോഫികൾക്കു പുറമെ വിജയികൾക്ക് 1000 ഡോളറും റണ്ണേഴ്സ്അപ്പിന് 500 ഡോളറും സമ്മാനമായി ലഭിക്കും. ടൂർണമെന്റിനോടനുബന്ധിച്ച് വനിത വോളിബാൾ മത്സരങ്ങളും നടക്കും. രജിസ്ട്രേഷൻ ഫീസ് 40 ദീനാറായിരിക്കും. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ടൂർണമെന്റ് ചെയർമാൻ കെ.പി. ജോസ്, കെ.സി.എ സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെന്റ് റഫറി സി.സി. അബ്ബാസ്, കെ.സി.എ വൈസ് പ്രസിഡന്റ് തോമസ് ജോൺ, ട്രഷറർ അശോക് മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 32091167 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed