വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി മറ്റ് വിദേശകാര്യ മന്ത്രിമാരെ ബന്ധപ്പെട്ടു


ഗസ്സ മുനമ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി നിരവധി രാജ്യങ്ങളിൽനിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണിൽ സംസാരിച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ജോർഡനിലെ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. അയ്മാൻ അൽ സഫാദി, മൊറോക്കോ വിദേശകാര്യ മന്ത്രി നാസർ ബൗറിറ്റ, ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ. റിയാദ് അൽ മാലികി, ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.

 

ഹമാസും ഇസ്രായേലി സേനയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തെ തുടർന്ന് ഗസ്സയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി തന്റെ കാഴ്ചപ്പാടുകൾ കൈമാറി. സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കുക, ഗസ്സ മുനമ്പിലെ ഫലസ്തീൻകാർക്ക് മാനുഷികസഹായം എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

article-image

asdadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed