ഐ.സി.എസ് ബഹ്റൈൻ മീലാദ് പ്രഭാഷണം സംഘടിപ്പിച്ചു


മനാമ: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്റെ പ്രവാസി പോഷക ഘടകമായ ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റിയുടെ കീഴിൽ മുഹറഖ് സയാനി മജ്‍ലിസിൽ മീലാദ് പ്രഭാഷണം സംഘടിപ്പിച്ചു. പ്രശസ്ത പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ ഉസ്താദ് അഹമ്മദ് ബാഖവി അരൂർ മുഖ്യപ്രഭാഷണം നടത്തി. ജമാൽ മുസ്‍ലിയാർ ഇളയിടം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. അഷ്റഫ് കെ. കെ. മലയുടെ ഇശൽ വിരുന്നും നടന്നു. സിദ്ദീഖ് എൻ.പി നാദാപുരം സ്വാഗതം പറഞ്ഞു. നസീം മിസ്ബാഹി തിരുവനന്തപുരം, ടിപ് ടോപ് ഉസ്മാൻ, കെ.എം.സി.സി പ്രതിനിധികളായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഷെഫീഖ് അബു യൂസുഫ് എന്നിവർ ആശംസകൾ നേർന്നു.

article-image

dfgdfgdfgfgfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed