മുഹറഖ് വികസനപദ്ധതി; ചരിത്രപ്രധാന ഇടങ്ങൾ സന്ദർശിച്ച് കിരീടാവകാശി


മനാമ: മുഹറഖിലെ ഇസാ അൽ കബീർ കൊട്ടാരം, ചരിത്രപ്രസിദ്ധമായ പേളിങ് പാത്ത്, ചരിത്രപരവും പരമ്പരാഗതവുമായ വീടുകൾ എന്നിവ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു. മുഹറഖ് വികസനപദ്ധതി നടപ്പാക്കലിനോടനുബന്ധിച്ചായിരുന്നു കിരീടാവകാശിയുടെ സന്ദർശനം. മുഹറഖിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രൗഢി സംരക്ഷിച്ചുകൊണ്ട് വികസനം നടപ്പാക്കണമെന്ന് ഹമദ് രാജാവ് ഉത്തരവിട്ടിരുന്നു. ആധികാരികതയും പൈതൃകവും കൊണ്ട് സമ്പന്നമായ സ്ഥലമാണ് ‘നഗരങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്ന മുഹറഖെന്ന് കിരീടാവകാശി പറഞ്ഞു. എല്ലാ ബഹ്‌റൈനികളുടെയും ഹൃദയത്തിൽ മുഹറഖിനും അവിടത്തെ ജനങ്ങൾക്കും പ്രത്യേക സ്ഥാനമുണ്ട്. രാജ്യത്തിന്റെ ചരിത്രവുമായി ഇഴചേർന്ന പ്രചോദനാത്മകമായ കഥകളാണ് മുഹറഖിന് പറയാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ , മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും കിരീടാവകാശിയോടൊപ്പം ഉണ്ടായിരുന്നു.

article-image

asdadsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed