സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ നാല്പത്തി അഞ്ചാം വാർഷികാഘോഷം നാളെ


ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ നാല്പത്തി അഞ്ചാം വാർഷികാഘോഷം നാളെ  വൈകുന്നേരം 6 മണിക്ക് ഗൾഫ് എയർ ക്ലബിൽ വച്ച് നടക്കും. ഇടവക വികാരി റവറന്റ്  ഫാ. ജോൺസ് ജോൺസൺന്റെ അധ്യക്ഷതയിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുക്കമാസ് മുഖ്യ അഥിതി ആയിരിക്കും.  

“സാൽഗോ − 2023 മ്യൂസിക്കൽ ആന്റ് കോമഡി മെഗാ ഷോയും ഇതിന് ശേഷം അരങ്ങേറും. അരഫാത് കടവിൽ നയിക്കുന്ന ഷോയിൽ ഹാസ്യ താരങ്ങളായ സുധീർ പറവൂർ, സമദ്, പിന്നണിഗായകരായ ഷാഫി കൊല്ലം, ശ്രീനാഥ്, മെറിൻ ഗ്രിഗറി, രഞ്ജിനി എന്നിവർ അണിനിരക്കും എന്ന് ഇടവക വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ബൈജു പി. എം., പ്രോഗ്രാം ജനറൽ കൺവീനർ മനോഷ് കോര എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

article-image

sdfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed