അനധികൃതമായി തെരുവ് കച്ചവടം നടത്തിയവർക്കെതിരെ കർശന നടപടി


അനധികൃതമായി തെരുവ് കച്ചവടം നടത്തിയവർക്കെതിരെ കാപിറ്റൽ ഗവർണറേറ്റ് അധികൃതർ കർശന നടപടികൾ സ്വീകരിച്ചു. ഇത്തരം കച്ചവടങ്ങൾ നടത്താനുപയോഗിച്ച ഉന്ത് വണ്ടികൾ അടക്കമുള്ള ഇവർ എടുത്തുമാറ്റി. തെരുവ് കച്ചവടത്തിലൂടെ വിൽക്കുകയായിരുന്ന പഴം, പച്ചക്കറിക്കൾ, ചെരുപ്പുകൾ, തുണികൾ എന്നിവയും പിടിച്ചെടുത്തു.

മനാമയിലും ഗുദേബിയയിലുമാണ് പരിശോധനകളും നടപടികളും നടന്നത്. അധികൃതരുടെ അനുമതിയില്ലാതെ ഇത്തരം കച്ചവടങ്ങൾ നടത്തുന്നത് ശിക്ഷാർഹമായ കാര്യമാണ്. ഇത്തരം ആളുകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന നിർദേശവും അധികൃതർ നൽകി.  

article-image

വനമവ

You might also like

  • Lulu Exchange
  • Straight Forward

Most Viewed