സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ പുതിയ റേഡിയോളജി യൂണിറ്റ് ഉദ്ഘാടനം ചെയ്തു


സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ പുതിയ റേഡിയോളജി യൂണിറ്റ് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത്   പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ  ഭാഗമായാണ് മാമോഗ്രാം, എം.ആർ.ഐ  തുടങ്ങിയ പ്രത്യേക റേഡിയോളജി സേവനങ്ങൾ നൽകുന്നതിനായി ആധുനിക യൂണിറ്റ് സ്ഥാപിച്ചത്. 

രാജ്യത്തെ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും  നൽകിവരുന്ന നിരന്തരമായ  പിന്തുണയെ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ മികച്ച മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ച്  എസ്.എം.സിയിലെ രോഗികൾക്ക് പ്രയോജനപ്രദമായ നടപടികൾ സ്വീകരിക്കുക എന്നത് ആരോഗ്യനയത്തിന് അനുസൃതമാണെന്ന് അദ്ദേഹം പറഞ്ഞു.  

article-image

്ംെിനം്ന

You might also like

  • Lulu Exchange
  • Straight Forward

Most Viewed