പത്താമത് ബഹ്റൈൻ ഇന്റർനാഷനൽ ഇ−ഗവൺമെൻറ് ഫോറം സമാപിച്ചു


പത്താമത് ബഹ്റൈൻ ഇന്റർനാഷനൽ ഇ−ഗവൺമെൻറ് ഫോറം സമാപിച്ചു. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ മേൽനോട്ടത്തിൽ നടന്ന ഫോറം  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി എന്ന വിഷയത്തിലാണ് ഇത്തവണ സംഘടിപ്പിച്ചത്. ആദ്യ ദിനം 500ലധികം പേരാണ് ഇതിൽ പങ്കെടുത്തത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ പ്രശസ്തരായ അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ സമ്മേളനത്തിനെത്തിരുന്നു.

നിർമിതബുദ്ധി, സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ, നിർമിതബുദ്ധിയുടെ പശ്ചാത്തലത്തിൽ ജോലിയുടെ ഭാവി, ഡിജിറ്റൽ പരിവർത്തനത്തിൽ നിർമിതബുദ്ധിയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിദഗ്ധർ പങ്കിട്ടു.  ഫോറത്തിൽ 12ാമത് ഇ−ഗവൺമെൻറ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. 

article-image

്േോിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed