മഹബ്ബ: മീലാദ് കോൺഫ്രൻസ്; സ്വാഗത സംഘം രൂപീകരിച്ചു


തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ മൻശഅ് മാട്ടൂൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന  ‘മഹബ്ബ: മീലാദ്  കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി. നൗഷാദ് ഹാജി കണ്ണൂർ ചെയർമാൻ, നൗഫൽ മൊട്ടാമ്പ്രം, ജനറൽ കൺവീനർ, മുസ്തഫ ഹാജി കണ്ണപുരം, ഫിനാൻഷ്യൽ കൺവീനർ, സഫ്‌വാൻ സഖാഫി മാങ്കടവ് , ചീഫ് കോഡിനേറ്റർ എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ.

ഒക്ടോബർ 20ന് വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് മുഹറഖ് റാഷിദ് സയാനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സ്നേഹ പ്രഭാഷണം, മൗലിദ്, മദ്ഹ് ഗാനം, നശീദ ആലാപനം തുടങ്ങിയവയുണ്ടാകും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ശാഫി സഖാഫി മുണ്ടമ്പ്രയും  വൺ ടു ത്രി അബ്ദുല്ല ഹാജിയും ചേർന്ന് നിർവഹിച്ചു.

article-image

്നംന

You might also like

  • Lulu Exchange
  • Straight Forward

Most Viewed