ബഹ്റൈൻ മലയാളി സെയിൽ ടീം ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീമിന്റെ  ആഭിമുഖ്യത്തിൽ പൊന്നോണം 2023 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ചെണ്ട മേളം, തിരുവാതിര കളി, ഓണാപ്പാട്ടുകൾ, നൃത്തനൃത്ത്യങ്ങൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.  പ്രസിഡന്റ് സിജു കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ കെ.ടി.സലിം, ബഷീർ അമ്പലായി, ലുലു ബൈയിങ്ങ് മാനേജർ മഹേഷ് , ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോക്കുളം നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ സുമേഷ് അലിയത്ത്, പ്രോഗ്രാം കോഡിനേറ്റർ അരുൺ ആർ പിള്ള, വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ മൈക്കിൾ, എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ, ദിലീപ് മോഹൻ, അഷ്റഫ്, ഗണേഷ് കുറാറ എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി.

സാമൂഹ്യ പ്രവർത്തകരായ മനോജ് വടകര, ഗഫൂർ കൈപ്പമംഗലം, അൻവർ ശൂരനാട്, നജീബ് കടലായി, അൻവർ കണ്ണൂർ എന്നിവരും ഓണാഘോഷപരിപാടിയിൽ പങ്കെടുത്തു. കൂട്ടായ്മയുടെ പുതിയ കമ്മിറ്റിയെ ചടങ്ങിൽ പരിചയപ്പെടുത്തി. സിജു കുമാറാണ് അഡ്വൈസറി ചെയർമാൻ. സനിൽ കാണിപ്പയ്യൂർ പ്രസിഡണ്ട്, ദിലീപ് മോഹൻ സെക്രട്ടറി, ഷാജി ദിവാകരൻ, വൈസ് പ്രസിഡണ്ട്, അഗസ്റ്റിൻ മൈക്കിൾ, ബൈജു മാത്യു ജോയിന്റ് സെക്രട്ടറിമാർ, ആരിഫ് പോർക്കുളം ട്രഷറർ, സജിത്ത്, മെമ്പർഷിപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികൾ. കൂട്ടായ്മയിലെ അംഗമാകുവാൻ താൽപര്യമുള്ളവർ  33176154 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 

article-image

sdfsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed