ഇന്ത്യൻ സ്‌കൂൾ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ സ്‌കൂൾ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ വാർഷിക പരിശീലന ക്യാമ്പ് റിഫ കാമ്പസിൽ സംഘടിപ്പിച്ചു. പ്രഥമ സോപൻ, ദ്വിതീയ സോപൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിഭാഗങ്ങൾക്കായിരുന്നു ക്യാമ്പ് നടന്നത്. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ഡയറക്ടറുമായ രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് നയാസ് ഉല്ല, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പ്രസിഡന്റും പ്രിൻസിപ്പലുമായ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല എന്നിവരും ഇസ ടൗൺ കാന്പസ് വൈസ് പ്രിൻസിപ്പൽമാരും ചടങ്ങിൽ പങ്കെടുത്തു. പ്രഥമ സോപൻ, ദ്വിതിയ സോപൻ വിഭാഗങ്ങളിൽ നിന്നുള്ള 78 സ്കൗട്ട് ആൻഡ് ഗൈഡുകൾ ക്യാമ്പിൽ പങ്കെടുത്തു.   ക്യാമ്പ് ചീഫ് ആർ ചിന്നസാമിയുടെ കീഴിലുള്ള 14 അധ്യാപക സംഘമാണ് പരിശീലനം നടത്തിയത്.  

ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വൈസ് പ്രസിഡണ്ടായ വൈസ് പ്രിൻസിപ്പൽ വിനോദ് എസ് വിതരണം ചെയ്തു. 

article-image

dfgdgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed