ഗസ്സയിൽ സായുധപോരാട്ടം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ


ഗസ്സയിൽ സായുധപോരാട്ടം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവൻ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ മന്ത്രിസഭ ആവശ്യപ്പെട്ടു. ഫലസ്തീൻ വിഭാഗങ്ങളും ഇസ്രായേൽ സേനയും തമ്മിലുള്ള നിലവിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ സിവിലിയൻമാരുടെ സംരക്ഷണത്തിന് മുൻ‌ഗണന നൽകണമെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരം കൊണ്ടുവരുന്നതിന് ചർച്ചകൾ നടത്തുകയും നയതന്ത്ര പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം ചേർന്നത്.

ശൂറ കൗൺസിലിന്റെയും കൗൺസിൽ ഓഫ് റപ്രസന്റേറ്റിവ്സിന്റെയും ആറാം നിയമസഭ കാലയളവിന്റെ രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നടത്തിയ പ്രസംഗത്തിന്റെ പ്രാധാന്യം കാബിനറ്റ് എടുത്തുപറഞ്ഞു.    

article-image

asdadsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed