'പെൺ നടൻ ' ശ്രദ്ധേയമായി


പ്രശസ്ത നാടകനടൻ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതത്തെ പ്രമേയമാക്കി പ്രശസ്ത അഭിനേതാവ് സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ച പെൺ നടൻ നാടകം ശ്രദ്ധേയമായി. ബഹ്‌റൈൻ മലയാളി ഫോറം മീഡിയാരംഗിന്റെ  സഹകരണത്തോടെ സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്‌മരണ  റേഡിയോ നാടക മത്സരത്തിന്റെ അവാർഡ് ദാനത്തോടനുബന്ധിച്ചായിരുന്നു പെൺനടൻ അവതരിപ്പിച്ചത്. ബഹ്‌റൈൻ കേരളീയസമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ ആയിരുന്നു നാടകത്തിനുള്ള വേദി ഒരുക്കിയത്.

സന്തോഷ് കീഴാറ്റൂരിൻറെ മകൻ യദു തന്നെ ആയിരുന്നു ശബ്ദ,വെളിച്ച നിയന്ത്രണം നിർവഹിച്ചത്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള യും ബി എം എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമനും ചേർന്ന് സന്തോഷ് കീഴാറ്റൂരിനെയും മകനെയും പൊന്നാട നൽകി ആദരിച്ചു. സജീവൻ കണ്ണപുരം രൂപകൽപന ചെയ്ത ഉപഹാരം പ്രോഗ്രാം കൺവീനർ സതീഷ് മുതലയിൽ സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ  സന്തോഷ് കീഴാറ്റൂരിന്    നൽകി. ബഹ്‌റൈനിലെ മികച്ച നാടക പ്രതിഭകളായ മനോഹരൻ പാവറട്ടി, സൗമ്യ കൃഷ്ണപ്രസാദ്‌,ജയാ ഉണ്ണികൃഷ്ണൻ, സജീവൻ കണ്ണപുരം എന്നിവരെയും വേദിയിൽ ആദരിച്ചു. 

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed