പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മെഡൽ നേട്ടം കരസ്ഥമാക്കി ബഹ്റൈൻ


പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മെഡൽ നേട്ടം കരസ്ഥമാക്കി ബഹ്റൈൻ. 12 സ്വർണ്ണവും മൂന്ന്  വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പടെ 20 മെഡലുകളാണ് ബഹ്റൈൻ ഇത്തവണ നേടിയത്. ജക്കാർത്തയിൽ നടന്ന 2018 ഏഷ്യൻ ഗെയിംസിൽ നേടിയ പത്തു സ്വർണ്ണമായിരുന്നു ബഹ്റൈന്റെ ഇതുവരെയുള്ള വലിയ നേട്ടം. ബഹ്റൈൻ താരങ്ങളായ വിൻഫ്രെഡ് യാവി, കെമി അദികോയ, ബിർഹാനു ബാല്യൂ യെമാത്വ എന്നിവർ അത്‍ലറ്റിക്സിൽ ഇരട്ട സ്വർണ്ണം നേടി. 

4* 400 മീറ്റർ മിക്സഡ് റിലെയിലും വനിതകളൂടെ 4* 400 മുറ്റർ റിലെ എന്നിവയിലും രാജ്യം സ്വർണ്ണമണിഞ്ഞിരുന്നു. ഭാരോദ്വഹനത്തിൽ മിനാസാൻ ഗോർ, പുരുഷൻമാരൂടെ ഫ്രീ സ്റൈൽ ഗുസ്തിയിൽ തഴുദിനോവ് അഖ്മദ്, വനിതകളുടെ മാരത്തോണിൽ  ചൂമ്പ യൂനിസ് ചെബിച്ചി പോൾ, വനിതകളുടെ 10000 മീറ്ററിൽവയോല ജെപൂച്ച  എന്നിവരാണ് രാജ്യത്തിനുവേണ്ടി സ്വർണ്ണം  നേടിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed