മഹാത്മജിയെ തമസ്കരിക്കാൻ കേന്ദ്രം ശ്രമിക്കുന്നവെന്ന് കെ.സി. ജോസഫ്
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മജിയെ തമസ്കരിക്കാനാണ് ഇന്ത്യ ഭരിക്കുന്ന കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നത് എന്ന് മുൻ സംസ്ഥാന സാംസ്കാരിക - പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയസമാജത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബഹ്‌റൈൻ കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നത്ത്കുളത്തിങ്കൽ എന്നിവർ സംസാരിച്ചു.
fdsfdsfadsdgdfgdfgdfgdgadsadsads