ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന് പ്രൗഢ ഗംഭീര തുടക്കം
ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ മൂന്നാം പതിപ്പ് സീഫ്മാൾ സിനിമാസിൽ തുടങ്ങി. ഈമാസം ഒൻപത് വരെ ‘സെലിബ്രേറ്റിംഗ് ദി ആർട്ട് ഓഫ് ഫിലിം മേക്കിംഗ്’ എന്ന പ്രമേയത്തിൽ ബഹ്‌റൈൻ സിനിമാ ക്ലബ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ വാർത്താവിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി ഉദ്ഘാടനം ചെയ്തു. ജി.സി.സി,അറബ് രാജ്യങ്ങളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, സിനിമാ താരങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ബഹ്‌റൈൻ സംവിധായകൻ ബസ്സാം അൽ തവാദി, ബഹ്‌റൈൻ നടി ഷഫീക്ക യൂസിഫ്, തിയേറ്റർ, ടെലിവിഷൻ, സിനിമ മേഖലകളിൽ 40 വർഷത്തെ പാരമ്പര്യമുള്ള ഈജിപ്ഷ്യൻ താരം ഹാല സെഡ്കി അടക്കം നിരവധി ബഹ്‌റൈൻ, അറബ് കലാകാരന്മാരെയും സിനിമാ നിർമ്മാതാക്കളെയും ഇൻഫർമേഷൻ മന്ത്രി ആദരിച്ചു. സിനിമ പ്രദർശനവും ഉദ്ഘാടന ചടങ്ങിൽ ഉണ്ടായിരുന്നു. നാല് വിഭാഗങ്ങളിലായി 117 അറബ് ഹ്രസ്വചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.
dfgd