നമ്മൾ ചാവക്കാട്ടുക്കാർ ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷവും, മെംബേർസ് മീറ്റും സംഘടിപ്പിച്ചു. നബിസലെയിലെ മർമറിസ് ഗാർഡനിൽ വെച്ചായിരുന്നു പരിപാടി നടന്നത്. ഒപ്പന ഗ്രൂപ്പായ മെഹന്ദി ഗ്രൂപ്പ് അവതരിപ്പിച്ച ഒപ്പന, ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ടീമിന്റെ നാസിക് ഡോൽ മേളം, കുട്ടികളുടെ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി, വ്യത്യസ്ത കലാകായിക പരിപാടികൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. കൂട്ടായ്മയുടെ പ്രസിഡണ്ട് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ച പരിപാടി ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഇ.പി അബ്ദുറഹിമാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷഫീഖ് അവിയൂർ നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ രക്ഷാധികാരി രാജൻ, ഗ്ലോബൽ കൺവീനർ യുസുഫ് അലി,കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, സംഗമം ഇരിഞ്ഞാലക്കുട പ്രസിഡന്റ് ഗണേഷ് എന്നിവർ ആശംസകൾ നേർന്നു.
AASADSADSADSADS