ഉംറ യാത്രികർക്ക് സ്വീകരണം നൽകി
മനാമ: വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ "ഉംറക്ക് ശേഷം എന്ത് " എന്ന വിഷയത്തിൽ എം. എം. സുബൈർ പ്രഭാഷണം നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഉംറ നിർവഹിച്ചവർ തങ്ങളുടെ യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു.
മുഹമ്മദലി കെ പി, മുഹമ്മദ് സനീർ അബ്ബാസ്, അബ്ദുൽ ലത്തീഫ്,അർസൽ, ആഷിദ് പി പി, ഹാഷിം അബ്ദുൽ ഗഫൂർ, മുനീർ ഇ കെ, ഷാനിദ്, അൽ അമീൻ, മുസ്‌കാൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അവ്വാബ് സുബൈർ ഖുർആൻ പാരായണവും പി.പി. ജാസിർ സമാപനപ്രസംഗവും നിർവ്വഹിച്ചു.
മനാമ: വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ "ഉംറക്ക് ശേഷം എന്ത് " എന്ന വിഷയത്തിൽ എം. എം. സുബൈർ പ്രഭാഷണം നടത്തി.
saddasadsas