ബഹ്റൈൻ പ്രവാസിയായ യുവാവ് നിര്യാതനായി
മനാമ: കൊല്ലം പുനലൂർ വെട്ടിത്തിട്ട സ്വദേശിയും, ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ ഗുദൈബിയ ഏരിയ പ്രസിഡന്റുമായ ബോജി രാജൻ നിര്യാതനായി. 41 വയസായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണ കാരണം. പുലർച്ചെ രണ്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആംബുലൻസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിങ്ങ് ഹമദ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കുടുംബം നാട്ടിലാണ്. ഐവിസ് ഹൊട്ടലിൽ ജീവനക്കാരനാണ്. ഹിദ്ദിലായിരുന്നു താമസം. ഭാര്യ സബിയ, മകൾ ഹന , പിതാവ് രാജൻ സാമുവേൽ , മാതാവ് ഓമന രാജൻ എന്നിവർ നാട്ടിലാണ്.
DSADSDSAADS