തിരുനബിയുടെ സ്നേഹ ലോകം ശീർഷകത്തിൽ ഐ.സി.എഫ് യൂണിറ്റുകളിൽ വിവിധ ഇടങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിച്ചു


തിരുനബിയുടെ സ്നേഹ ലോകം ശീർഷകത്തിൽ ഐ.സി.എഫ് യൂണിറ്റുകളിൽ വിവിധ ഇടങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിച്ചു.  സിത്ര യൂണിറ്റ്  സംഘടിപ്പിച്ച മീലാദ് സമ്മേളനം ഐ.സി.എഫ്. നാഷനൽ ജനറൽ സിക്രട്ടറി അഡ്വ. എം.സി.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് ഹാജിയുടെ   അദ്ധ്യക്ഷതയിൽ ന‌ന്ന യോഗത്തിൽ പ്രമുഖ പണ്ഡിതൻ ശാഫി സഖാഫി മുണ്ടമ്പ്ര മദ്ഹു റസൂൽ പ്രഭാഷണം നടത്തി.

സ്വാലിഹ് ലത്തീഫി സ്വാഗതവും വാരിസ്  നല്ലളം നന്ദിയും പറഞ്ഞു .  ഗുദൈബിയ   സെൻട്രൽ സംഘടിപ്പിച്ച മീലാദ് സമ്മേളനം കന്നട ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം  അബ്ദുൽ മജീദ് സഅദി  ഉദ്ഘാടനം ചെയ്തു.  ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തി. ശംസുദീൻ സഖാഫി സ്വാഗതവും സിയാദ് വളപട്ടണം നന്ദിയും പറഞ്ഞു.

article-image

dfgdg

You might also like

Most Viewed