ഐവൈസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐവൈസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ഉദ്ഘാടനം ചെയ്തു.
അനസ് റഹീം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അലൻ ഐസക് സ്വാഗതവും ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഷിബിൻ തോമസ്, ജയഫർ എന്നിവർ മഹാത്മാഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു.