പ്രവാസി വെൽഫെയർ ഓണാഘോഷം സംഘടിപ്പിച്ചു
പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ‘പ്രവാസി ഓണം 23’ വിവിധ കലാ കായിക സാംസ്കാരിക പരിപാടികളോടെ അരങ്ങേറി. സിഞ്ചിലുള്ള പ്രവാസി സെന്റർ ഓഡിറ്റോറിയത്തിലും ബാഡ്മിൻറൺ കോർട്ടിലുമായി നടന്ന ആഘോഷത്തിൽ പ്രവാസി വെൽഫെയർ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ട്, തിരുവാതിര, നാടോടി നൃത്താവിഷ്കാരം, കൈകൊട്ടി കളി, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ നൃത്ത സംഗീത പരിപാടികളും വിവിധ കലാകായിക മത്സരങ്ങളും വടംവലി മത്സരവും നടന്നു. വൈകുന്നേരം നടന്ന സാംസ്കാരിക സംഗമം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു.
ലിഖിത ലക്ഷ്മണൻ നിയന്ത്രിച്ച സാംസ്കാരിക സംഗമത്തിൽ പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗം ഷിജിന ആഷിക് സ്വാഗതവും രാജീവ് നാവായിക്കുളം നന്ദിയും പറഞ്ഞു.
dfgdg