പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ശ്രീലങ്കൻ എംബസിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈൻ ശ്രീലങ്കൻ എംബസിയുമായി ചേർന്ന് ശ്രീലങ്കൻ സ്വദേശികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ 300ൽ അധികം ശ്രീലങ്കക്കാർ പങ്കെടുത്തു.ശ്രീലങ്കൻ അംബാസഡർ വിജെരത്‌നെ മെൻഡിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു.
സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി സുഷമ ശർമ, ഗവേണിങ് ബോഡി മെംബർമാരായ ശ്രീജ ശ്രീധർ, ജയ് ഷാ, റിതിൻ രാജ്, ഗണേഷ് മൂർത്തി, രമൺ പ്രീത്, സെന്തിൽ, റോഷൻ ലെവിസ്, സയ്യിദ് ഹനീഫ്, അമൃത സുധീർ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
fhfh