സ്വാഗത സംഘം രൂപീകരിച്ചു
ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായ മനാമ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. പ്രതിഭ ഹാളിൽ നടന്ന യോഗത്തിൽ മേഖല മെമ്പർഷിപ് സെക്രട്ടറി രാജേഷ് കോട്ടയം സ്വാഗതം പറയുകയും മേഖല പ്രസിഡണ്ട് ശശി ഉദിനൂർ അധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി യോഗം ഉദ്ഘാടനം ചെയ്തു. എൻ. വി. ലിവിൻ കുമാർ ചെയർമാനും രജീഷ് .കെ . കെ ജനറൽ കൺവീനറും പ്രശാന്ത് കെ.വി ജോയിന്റ് കൺവീനറുമായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു.
അനുബന്ധ പരിപാടികളുടെ കൺവീനർ രാജേഷ് കോട്ടയം ജോയിന്റ് കൺവീനർ ഷീജ വീരമണി, രക്ഷാധികാരി സമിതി അംഗങ്ങളായ സഖാക്കൾ ഷെറീഫ് കോഴിക്കോട്, സുബൈർ കണ്ണൂർ, എൻ കെ വീരമണി. റാം, മഹേഷ് യോഗിദാസ്, ബിന്ദു റാം, നജീബ്, മേഖലാ സെക്രട്ടറി അനീഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി ചുമതലയുള്ള ഷെരീഫ് കോഴിക്കോട് സ്വാഗതസംഘം ചെയർമാൻ ലിവിൻ കുമാറിന് സമ്മേളന പോസ്റ്റർ കൈമാറി പ്രകാശനം ചെയ്തു.
cghf