ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ഫേബർ കാസ്റ്റൽ സ്പെക്ട്ര നവംബർ 24ന്


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എല്ലാ വർഷവും നടത്തിവരുന്ന കലാമത്സരമായ ഫേബർ കാസ്റ്റൽ സ്പെക്ട്ര നവംബർ 24ന് വെള്ളിയാഴ്ച ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും. പതിനഞ്ചാമത്തെ വർഷം നടക്കുന്ന ഈ കലാമാമാങ്കത്തിൽ ഇത്തവണ ബഹ്റൈനിൽ നിന്നുള്ള നാലായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. സ്പെക്ട്രക്കൊപ്പം  ‘ട്രിബ്യൂട്ട് ടു ബഹ്‌റൈൻ − ഇന്ത്യൻ ഹെറിറ്റേജ് ഫെസ്റ്റിവൽ’ എന്ന പേരിൽ അന്നേ ദിവസം തന്നെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും. രാവിലെ മുതൽ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി ഫുഡ് ആന്റ് ഗെയിം സ്റ്റാളുകളും ഉണ്ടാകുമെന്ന് ഇതിന്റെ ഭാഗമായി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. രാജ്യത്തെ വിവിധ സ്കൂളുകളിൽ നടക്കുന്ന പ്രാഥമിക റൗണ്ടിൽ മത്സരിച്ച് തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഫൈനലിൽ പങ്കെടുക്കുന്നത്. അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ, എട്ട് മുതൽ 11 വരെ, 11 മുതൽ 14 വരെ, 14 മുതൽ 18 വരെ എന്നിങ്ങിനെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്.

പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും സംഘാടകർ നൽകും.ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ചു വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ ഫൈനലിൽ പങ്കെടുകുന്ന എല്ലാ വിദ്യാർതിഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കേറ്റും നൽകും. വിജയിക്കുന്ന എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2024−ലേക്ക്  രൂപകൽപ്പന ചെയ്‌ത വാൾ കലണ്ടറുകളിലും ഡെസ്‌ക്−ടോപ്പ് കലണ്ടറുകളിലും ഇടംപിടിക്കും. ഈ കലണ്ടറുകൾ 2023 ഡിസംബർ 29−ന് നടക്കുന്ന ചടങ്ങിൽ ലോഞ്ച് ചെയ്യും. മനാമയിലെ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന വാർത്തസമ്മേളനത്തിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ, അഡൈവസർ അരുൾ ദാസ് തോമസ്, സ്പെക്ട്ര കൺവീനർ അനീഷ് ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 39648304 അല്ലെങ്കിൽ 39612819  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

dfgdg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed