ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ തിരഞ്ഞെടുത്തു


2024ലെ ഗൾഫ് ടൂറിസം തലസ്ഥാനമായി ബഹ്റൈൻ തലസ്ഥാനമായ മനാമയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ ഏഴാമത് സമ്മേളനത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.  മേഖലയിൽ പക്വവും പൂർണവുമായ ടൂറിസം പ്ലാൻ കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്ത സ്ഥലമെന്ന കാരണത്താലാണ് മനാമയ്ക്ക് ഇത്തരമൊരു പദവി നൽകാൻ തീരുമാനിച്ചത്.

ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വലിയ അളവിൽ മെച്ചപ്പെടുത്താൻ ബഹ്റൈന് സാധിച്ചതായും യോഗം വിലയിരുത്തി. ഒമാനിൽ നടന്ന സമ്മേളനത്തിൽ ബഹ്റൈൻ വാണിജ്യ,വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെയും ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പാരിസ്ഥിതിക നിലവാരം ഉയർത്തുന്നതിനും ഹോട്ടലുകളിലും ടൂറിസ്റ്റ് സൗകര്യങ്ങളിലും സുസ്ഥിരത നിലനിർത്തുന്നതിനുമായി രാജ്യം നടത്തിയ ശ്രമങ്ങൾ മന്ത്രി യോഗത്തിൽ വിശദീകരിച്ചു. 

article-image

g

You might also like

Most Viewed